30 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യന്‍ സിനിമ കാന്‍ ചലച്ചിത്ര മേളയിലേക്ക്.പായല്‍ കപാഡിയ സംവിധാനംചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് മെയ് മാസം 14 മുതല്‍ 25 വരെ നടക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. പായല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഇത്. 1994ല്‍ പുറത്തിറങ്ങിയ സ്വം ആണ് ഇതിനുമുമ്പ് കാല്‍ ചലച്ചിത്ര മേളയില്‍ പാം ഡിയോര്‍ പുരസ്‌കാരത്തിനായി മത്സരിച്ചത്.ഷാജി എന്‍. കരുണ്‍ ആണ് ഈ സിനിമ സംവിധാനം ചെയ്തത്.
ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോള, ഷോണ്‍ ബേക്കര്‍, യോര്‍ഗോസ് ലാന്തിമോസ്, പോള്‍ ഷ്രെയ്ഡര്‍, മാഗ്നസ് വോണ്‍ ഹോണ്‍, പൗലോ സൊറെന്റീനോ തുടങ്ങിയ സിനിമകള്‍ക്ക് ഒപ്പം ഈ ഇന്ത്യന്‍ ചിത്രവും മത്സരിക്കും.