രാജ്യമൊട്ടാകെ മലയാള സിനിമകൾ ബഹിഷ്കരിക്കാൻ പിവിആർ? വിഷു റിലീസുകൾ പ്രതിസന്ധിയിൽ

അഭിറാം മനോഹർ

വ്യാഴം, 11 ഏപ്രില്‍ 2024 (16:20 IST)
മലയാള സിനിമയെ സംബന്ധിച്ച് ഒരു സുവർണകാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത സിനിമകളുണ്ടാക്കിയ സിനിമകളുടെ വഴി പിന്തുടർന്നുകൊണ്ട് നിരവധി സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്. വിഷു റിലീസുകളായി ആവേശം,വർഷങ്ങൾക്ക് ശേഷം,ജയ് ഗണേഷ് എന്നീ വമ്പൻ സിനിമകളാണ് ഈ ആഴ്ച റിലീസ് ചെയ്യുന്നത്. ടർബോയും നടികരും അടക്കം നിരവധി സിനിമകളാണ് വേനലവധിയിൽ റിലീസ് ചെയ്യാനിരിക്കുന്നത്.
 
 ഈ സാഹചര്യത്തിലും മലയാള സിനിമകളുടെ ടിക്കറ്റ് ബുക്കിംഗ് ബഹിഷ്കരിക്കുന്ന നിലപാടുമായി മുന്നോട്ട് പോവുകയാണ് തിയേറ്റർ വമ്പന്മാരായ പിവിആർ. കൊച്ചി,തിരുവനന്തപുരം പിവിആറിൽ മലയാളം സിനിമകളുടെ പ്രദർശനം ബഹിഷ്കരിച്ചിരിക്കുകയാണ്. ഇന്നും നാളെയുമായി റിലീസ് ചെയ്യുന്ന സിനിമകളുടെ കളക്ഷനെ ഇത് ബാധിക്കും. പിവിആർ രാജ്യവ്യാപകമായി ബഹിഷ്കരണം തുടർന്നാൽ അത് മലയാള സിനിമയ്ക്ക് വലിയ നഷ്ടമുണ്ടാക്കിയേക്കും.
 
ഡിജിറ്റൽ കണ്ടൻ്റ് മാസ്റ്റിംഗ് ചെയ്ത് തിയേറ്ററുകളിലെത്തിച്ചിരുന്നത് യുഎഫ്ഒ,ക്യൂബ് കമ്പനികളായിരുന്നു. എന്നാൽ ഇവർ ഉയർന്ന നിരക്ക് ഈടാക്കി തുടങ്ങിയതോടെ മലയാളി നിർമാതാക്കൾ സ്വന്തമായി മാസ്റ്ററിംഗ് യൂണിറ്റുകൾ തുടങ്ങി. ഇത് പുതുതായി നിർമിക്കുന്ന തിയേറ്ററുകളിൽ ഉപയോഗിക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഫോറം മാളിലെ പുതുതായി തുടങ്ങിയ തിയേറ്ററുകളിലും ഇത് ഉപയോഗിക്കാൻ ആവശ്യപ്പെട്ടതോടെയാണ് പിവിആർ ഇടഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍