ഒരു മാസം 10 സിനിമകൾ കാണാം, സബ്സ്ക്രിപ്ഷൻ പ്ലാനുമായി പിവിആർ

ഞായര്‍, 15 ഒക്‌ടോബര്‍ 2023 (14:47 IST)
സിനിമാപ്രേക്ഷകര്‍ക്കായി രാജ്യത്ത് ആദ്യമായി സിനിമ സബ്‌സ്‌ക്രിപ്ഷന്‍ പാക്ക് അവതരിപ്പിക്കാനൊരുങ്ങി മള്‍ട്ടിപ്ലെക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സ്. പുതിയ പ്രേക്ഷകരെ സിനിമ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനായാണ് പ്രതിമാസം 699 രൂപയുടെ പ്ലാന്‍ കമ്പനി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്.
 
തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ 70 രൂപയ്ക്ക് 10 സിനിമകളാണ് ഒരു മാസത്തേക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാന്‍ ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിലും ഇന്‍സിഗ്‌നിയ, ഐമാക്‌സ് തുടങ്ങിയ പ്രീമിയം സ്‌ക്രീനുകളിലും ആദ്യം ലഭ്യമാകില്ല. പ്ലാന്‍ സബ്‌സ്‌െ്രെകബ് ചെയ്യുമ്പോള്‍ ഓരോ തവണയും സബ്‌സ്‌ക്രിപ്ഷന്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ഐഡി കയ്യില്‍ വെയ്ക്കണം. വീക്കെന്‍ഡ് ദിവസങ്ങളില്‍ പ്ലാനില്‍ വരാത്തതിനാല്‍ തന്നെ പുതിയ പദ്ധതി തിയേറ്റര്‍ ഒക്യുപെന്‍സി വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് സിനിമാവൃത്തങ്ങള്‍ കണക്കാക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍