'ഒരുപാട് നാളുകള്‍ക്ക് ശേഷം സന്തോഷം നിറഞ്ഞ വിഷു ആഘോഷിച്ചു'; ഭാമയ്ക്ക് കൂടെ മകള്‍ മാത്രം, ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി

കെ ആര്‍ അനൂപ്

തിങ്കള്‍, 15 ഏപ്രില്‍ 2024 (10:26 IST)
Bhamaa
മകള്‍ ഗൗരി പിള്ളയ്ക്കൊപ്പം വിഷു ആഘോഷിച്ച് നടി ഭാമ. വീട്ടിലെ പൂജാമുറിയില്‍ വിഷുക്കണി നടി ഒരുക്കിയിരുന്നു. അമ്മയെയും മകളെയും മാത്രമാണ് നടി തന്നെ പങ്കുവെച്ച വിഷു ചിത്രങ്ങളില്‍ കാണാനായത്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാനും മകളും സന്തോഷം നിറഞ്ഞ വിഷു ആഘോഷിച്ചു എന്നാണ് ഭാമ ചിത്രങ്ങള്‍ക്കൊപ്പം എഴുതിയത്.
 
മകള്‍ക്കായി ഭാമ വിഷു കൈനീട്ടം കൊടുക്കുന്നതും കാണാം.ഭാമയുടെയും അരുണിന്റേയും ഏക മകളാണ് ഗൗരി. നടിയുടെ കൂടെ എപ്പോഴും കുഞ്ഞിനെ കാണാം. നടി പങ്കുവെക്കുന്ന ചിത്രങ്ങളില്‍ അരുണ്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നില്ല. സഹോദരങ്ങളുടെ കുട്ടികളെയും ഭാമ പങ്കുവെച്ച ചിത്രങ്ങളില്‍ കണ്ടിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 
സിനിമ തിരക്കുകളിലേക്ക് കടക്കാന്‍ നടി താല്പര്യപ്പെടുന്നില്ല.സംരംഭകയാണ് ഇന്ന് ഭാമ.വാസുകി എന്ന വസ്ത്രബ്രാന്‍ഡിന്റെ ഉടമയാണ് ഭാമ. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍