വിഷു റിലീസായി മൂന്ന് സിനിമകളാണ് കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയത്.ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം, ജയ് ഗണേഷ്. മൂന്ന് ചിത്രങ്ങള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. കേരളത്തിന്റെ കളക്ഷന്റെ കാര്യത്തില്‍ ജയ് ഗണേഷ് പിന്നോട്ട് പോയെങ്കിലും മികച്ച ത്രില്ലിംഗ് അനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയത് 3 കോടിയും ആവേശം ആദ്യദിനം നേടിയത് 3.50 കോടിയും നേടിയപ്പോള്‍ ജയ് ഗണേഷ് 50 ലക്ഷം ആണ് നേടിതെന്നാണ് റിപ്പോര്‍ട്ടുകള്‍.