എല്ലാ ഭാഷകളിലുള്ള പ്രേക്ഷകരും ഒരുപോലെ മലയാള സിനിമയെ സ്വീകരിക്കുന്ന കാലമാണ് ഇപ്പോള്‍. വമ്പന്‍ ബജറ്റുകളുടെ കണക്കൊന്നും മലയാളത്തിന് പറയാനുണ്ടാവില്ല വലിയ താരയും എന്നാലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പല ഘടകങ്ങള്‍ സിനിമ ഒളിഞ്ഞു കിടപ്പുണ്ടാകും. വമ്പന്‍ താരനിരയില്ലാതെ കളക്ഷനില്‍ വിസ്മയിപ്പിക്കുന്ന മോളിവുഡിനെ ആണ് സമീപകാലത്ത് കാണാനായത്.പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കര്‍ണാടകത്തിലെ കളക്ഷന്‍ ശ്രദ്ധ നേടുകയാണ്.