10 വര്‍ഷത്തോളം പഴക്കമുണ്ട് കാറിന്, ഇന്നും പുത്തന്‍ പോലെ,ജഗദീഷ് സിമ്പിളാണ് !

കെ ആര്‍ അനൂപ്

ശനി, 6 ഏപ്രില്‍ 2024 (15:14 IST)
കോടികള്‍ ചെലവാക്കി പുത്തന്‍ കാറുകള്‍ സ്വന്തമാക്കാറുള്ള താരങ്ങളുടെ വിശേഷങ്ങള്‍ വാര്‍ത്തയാവാറുണ്ട്. ഒരു സിനിമ വിജയിച്ചാല്‍ പോലും ബ്രാന്‍ഡഡ് കാറുകള്‍ സമ്മാനിക്കുന്ന നിര്‍മ്മാതാക്കളെയും കാണാം. ഇക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തനാവുകയാണ് നടന്‍ ജഗദീഷ്.
 
കഴിഞ്ഞ ദിവസം നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹത്തിന് നടന്‍ എത്തിയ കാറിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ? താരങ്ങള്‍ എത്ര ഉയരത്തില്‍ പിറന്നാലും ജഗദീഷിന് അതൊന്നും പ്രശ്‌നമല്ല.അത് ഒന്നും തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ തെല്ലും ബാധിച്ചിട്ടില്ല എന്നുറപ്പിക്കാന്‍ ഈ കാര്‍ മാത്രം ധാരാളം.
 
ഒരു സാധാരണ വാഗണ്‍ ആര്‍ കാറിലാണ് നടന്‍ എത്തിയത്.സ്വയം ഓടിച്ചാണ് ജഗദീഷ് വിവാഹ വേദിയില്‍ എത്തിയത്.കാറിന് വേറെയുമുണ്ട് പ്രത്യേകത. 
 
ഒരു 10 വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ കാറിന്.വാഹനം പുതയത് പോലെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
 
തിരുവനന്തപുരം കരമനയിലാണ് നടന്‍ താമസിക്കുന്നത്.എബ്രഹാം ഓസ്ലറില്‍ ജഗദീഷ് ഫോറന്‍സിക് സര്‍ജന്റെ നെഗറ്റീവ് വേഷം ചെയ്തിരുന്നു. 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന പൃഥ്വിരാജ് ചിത്രത്തിലും ജഗദീഷ് അഭിനയിച്ചിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍