ഒടിയൻ കളി തുടങ്ങി, വീണതും വിദ്യയാക്കി സംവിധായകൻ?- ശ്രീകുമാർ മേനോൻ ഒടിയൻ ലുക്കിൽ

Webdunia
ഞായര്‍, 2 ഡിസം‌ബര്‍ 2018 (13:37 IST)
മോഹൻലാൽ- ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ഒടിയൻ ഈ മാസം റിലീസ് ചെയ്യും. വമ്പൻ പ്രമോഷനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തുന്നത്. സിനിമയുടെ പ്രൊമോഷൻ നടക്കുമ്പോൾ സംവിധായകൻ പരിക്ക് പറ്റിയിരിക്കുകയാണ്. 
 
മുംബൈ വിമാനത്താവളത്തിലെ എസ്‌കലേറ്ററിൽ നിന്ന് വീണ് ശ്രീകുമാർ മേനോന് പരിക്കേറ്റത്. തലക്കാണ് പരിക്കേറ്റത്. എന്നാൽ വീണതും വിദ്യയാക്കിയോ എന്നാണ് ആരാധകരുടെ സംശയം. സംഭവം വേറൊന്നുമല്ല  കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഒടിയൻ ലുക്കിൽ ആണ് സംവിധായകൻ ശ്രീകുമാർ മേനോൻ പങ്കെടുത്തത്. 
 
കൊച്ചിയിൽ നടന്ന എയർടെൽ ഒടിയൻ സിം പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീകുമാർ മേനോൻ മോഹൻലാൽ ചെയ്ത ഒടിയൻ മാണിക്യന്റെ വേഷത്തിൽ കരിമ്പടം പുതച്ചെത്തിയത്. വീണ് താടിയെല്ല് പൊട്ടി മുഖംചുറ്റി പ്ലാസ്റ്ററിട്ടിരിക്കുന്നതിനാലാണ് തലമൂടി ഒടിയൻ ലുക്കിൽ എത്തിയതെന്ന് ശ്രീകുമാർ മേനോൻ സദസ്സിനോടായി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article