'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി'; ഉണ്ണി മുകുന്ദന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായകന്‍ വിഷ്ണു മോഹന്‍ ഇങ്ങനെ പറയാനുള്ള കാരണം ഇതാകാം !
സിനിമാ നിര്‍മ്മാണ മേഖലയില്‍ യാതൊരു പരിചയവുമില്ലാത്ത വിഷ്ണു മോഹന്‍ എന്ന നവാഗതനെ വെച്ച് മേപ്പടിയാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ പലരും തന്നോട് പല ചോദ്യങ്ങളും ചോദിച്ചിരുന്നു എന്ന് ഉണ്ണി മുകുന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. ആ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി ഉണ്ണിമുകുന്ദന്‍ പറഞ്ഞത് ഒന്നുമാത്രം മേപ്പാടിയാന്റെ മൈന്‍ഡ് ബ്ലോവിംഗ് വിജയമാണ് എല്ലാത്തിലുമുള്ള മറുപടി. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍ എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ വിഷ്ണു മോഹന്‍ നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.