'വാപ്പച്ചിയും ഞാനും ഒരുമിച്ചൊരു സിനിമ അത്ര വിദൂരമായ സ്വപ്നമൊന്നുമല്ല. അത് നടക്കും. ഞാനിവിടെ താടി കറുപ്പിക്കാന്‍ മസ്‌കാരയൊക്കെ ഇടാന്‍ തുടങ്ങി. താടിയില്‍ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്‌കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. ഞാന്‍ അങ്ങനെ ഒരു വയസനായി കൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ വാപ്പച്ചിയുടെ കാര്യം അങ്ങനെയല്ല. ആള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഈ പോക്ക് പോകുകയാണെങ്കില്‍ കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ,' ദുല്‍ഖര്‍ പറഞ്ഞു.