'എന്റെ സിനിമ നിങ്ങളാണ്';ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് സാജിദ് യാഹിയ

കെ ആര്‍ അനൂപ്

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (10:27 IST)
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് പിറന്നാളാശംസകളുമായി നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ. സുഹൃത്ത് കൂടിയായ സാജിദ് ലിജോയുടെ കൂടെയുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
 
'ലിജോ ജോസ് പെല്ലിശ്ശേരി...എന്റെ ഭാഷ മലയാളമാണ് എന്റെ നാട് കേരളം 
വീട് എന്റുമ്മയുള്ളയിടം പക്ഷേ 
എന്റെ സിനിമ നിങ്ങളാണ് ! ജന്മദിനാശംസകള്‍ ലിജോ ഭായ്'-സാജിദ് യാഹിയ കുറിച്ചു.
 
അന്തരിച്ച നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകനായ ലിജോ 2010-ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകന്‍ ആയത്. തൊട്ടടുത്ത വര്‍ഷം സിറ്റി ഓഫ് ഗോഡ്, 2013 ല്‍ ആമേന്‍ കൂടി ചെയ്തതോടെ ലിജോ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
 
ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' റിലീസിന് ഒരുങ്ങുകയാണ്.
മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം കൂടിയാണിത്.മമ്മൂട്ടി കമ്പനി എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sajid Yahiya Che The ലാടൻ (@sajidyahiya)

 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍