തമിഴ് സൂപ്പര്‍ ഹീറോ ചിത്രം 'വീരന്‍' ഒടിടി റിലീസിന്

കെ ആര്‍ അനൂപ്
ശനി, 24 ജൂണ്‍ 2023 (15:12 IST)
വലിയ പ്രതീക്ഷയോടെ എത്തി തിയേറ്ററുകളില്‍ മോശം പ്രകടനം കാഴ്ചവെച്ച് ഒടിടി റിലീസിന് തയ്യാറായി തമിഴ് സൂപ്പര്‍ ഹീറോ ചിത്രം വീരന്‍. ഹിപ് ഹോപ് തമിഴന്‍ ആദിയെ നായകനാക്കി ആര്‍ കെ ശരവണനാണ് ചിത്രം സംവിധാനം ചെയ്തത്. മലയാള ചിത്രം മിന്നല്‍ മുരളിയുമായി സാമ്യത്തിന്റെ പേരില്‍ ചര്‍ച്ചയായി മാറിയ സിനിമ കൂടിയാണിത്. എന്നാല്‍ ഇത് റീമേക്ക് അല്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി വീരന്‍ ഓട്ടി ഒടിടി റിലീസിന് ഒരുങ്ങി. ആമസോണ്‍ പ്രൈം വീഡിയോയില്‍ ജൂണ്‍ 30 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
 
വിനയ് റായ്, ആതിര രാജ്, മുനിഷ്‌കാന്ത്, കാളി വെങ്കട്ട് എന്നിവരാണ് സത്യജ്യോതി ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിച്ചത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article