ഇന്ദ്രന്‍സ് നായകന്‍,വാമനന്റെ മോഷന്‍ പോസ്റ്റര്‍ 10 ലക്ഷം കാഴ്ച്ചക്കാരുമായി മുന്നേറുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 9 മെയ് 2022 (10:18 IST)
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഓരോ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന്റെ പുതിയ ചിത്രമായ 'വാമനന്റെ' മോഷന്‍ പോസ്റ്ററിന് 10 ലക്ഷം കാഴ്ച്ചക്കാര്‍. 
 
നവാഗതനായ എ.ബി ബിനില്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്നു. ഒരു മലയോര ഗ്രാമത്തിലെ ഹോം സ്റ്റേ മാനേജരായി ജോലിനോക്കുന്ന കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.ബൈജു, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി ,മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article