ലജ്ജയില്ലാതെ 'മേപ്പടിയാന്‍' ആഘോഷിക്കും,തിയേറ്ററുകളില്‍ എത്തിക്കാന്‍ 4 വര്‍ഷമെടുത്തു: ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 28 ഫെബ്രുവരി 2022 (13:00 IST)
ഉണ്ണിമുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് മേപ്പടിയാന്‍. ചിത്രം ഒ.ടി.ടിയില്‍ പ്രദര്‍ശനം തുടരുകയാണ്. തനിക്ക് ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ നാലുവര്‍ഷം എടുത്തു എന്നും മേപ്പടിയാന്‍ എന്നും ലജ്ജയില്ലാതെ ആഘോഷിക്കുമെന്നും നടന്‍ പറയുന്നു.
 
'ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ എനിക്ക് നാല് വര്‍ഷമെടുത്തു. ഒ.ടി.ടി-ക്ക് നല്‍കുന്നതിന് മുമ്പ് ഞാന്‍ അത് മറ്റൊരു 1 വര്‍ഷത്തേക്ക് ഹോള്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍, ഒരു നടനെന്ന നിലയിലുള്ള എന്റെ കാലയളവിലുടനീളം ഞാന്‍ ഈ സിനിമ ലജ്ജയില്ലാതെ ആഘോഷിക്കും, സിനിമ എത്ര മികച്ചതാണെന്നത്തില്ലും പ്രേക്ഷകര്‍ എത്ര ഗംഭീരമായി സ്വീകരിച്ചു എന്നതിലും അഭിമാനിക്കുന്നു.'- ഉണ്ണിമുകുന്ദന്‍ കുറിച്ചു.
 
'നിങ്ങള്‍ ഇപ്പോഴും മേപ്പടിയന്‍ ഹാംഗ് ഓവറിലാണൊ ഉണ്ണി? അടുത്ത സിനിമ ചെയ്യൂ ഞങ്ങള്‍ കാത്തിരിക്കുന്നു' - എന്ന ഒരു ആരാധകന്റെ കമന്റിന് മറുപടി നല്‍കുകയായിരുന്നു നടന്‍.
 
എക്സ്പോ 2020 ദുബായില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മേപ്പടിയാന്‍ മാറി. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം മത്സരിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍