രണ്ട് ബ്ലോക്ക്ബസ്റ്ററുകള്‍, ഉണ്ണി മുകുന്ദനും ആന്റോ ജോസഫും വീണ്ടും ഒന്നിക്കുമോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂണ്‍ 2023 (10:29 IST)
ആന്റോ ജോസഫ് ഉണ്ണി മുകുന്ദന്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്ലോക്ക് ബസ്റ്ററുകളാണ് മല്ലു സിംഗ്, മാളികപ്പുറം. നിര്‍മ്മാതാവിനൊപ്പം നടന്‍ ഒരിക്കല്‍ കൂടി കൈകോര്‍ക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. അതിനുള്ള സാധ്യതയെക്കുറിച്ച് ഉണ്ണി തന്നെ പറയുന്നു.ആന്റോ ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് നടന്‍ കുറിപ്പ് പങ്കുവെച്ചത്.
 
'ഏകദേശം ഒരു പതിറ്റാണ്ടായി എനിക്ക് അദ്ദേഹത്തെ അറിയാം.മല്ലു സിങ്ങിനെ നിര്‍മ്മിക്കാന്‍ എല്ലാം പണയപ്പെടുത്തിയ ആളെ തനിക്കറിയാം. മാളികപ്പുറം നിര്‍മാണത്തിന് പൂര്‍ണ പിന്തുണ നല്‍കി. രണ്ടും ബ്ലോക്ക്ബസ്റ്ററുകളായി. ആന്റോ ചേട്ടന്‍ ആന്റോ ചേട്ടന്‍ എപ്പോഴും അവൈലബിള്‍ അല്ല, ആര്‍ക്കെങ്കിലും ആവശ്യമുള്ളപ്പോള്‍ എപ്പോഴും ലഭ്യമാണ്. നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിനും നല്ലത് ആശംസിക്കുന്നു. ഏറ്റവും പ്രധാനമായി, ജന്മദിനാശംസകള്‍. നിങ്ങളോടൊപ്പമുള്ള അടുത്തതിനായി കാത്തിരിക്കുന്നു.',-ഉണ്ണി മുകുന്ദന്‍ കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article