'ഇന്നലെ ഒരുമിച്ചായിരുന്നു,സുധി ഒടുവിലായി പറഞ്ഞ ആഗ്രഹം'; ടിനി ടോമിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂണ്‍ 2023 (10:24 IST)
ഇന്നലെ ഒരുമിച്ച് ഒരു വേദിയില്‍ പ്രോഗ്രാം ചെയ്തു രണ്ടു വണ്ടികളായി മടക്കം. കൊല്ലം സുധിയുടെ മരണവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് നടന്‍ ടിനി ടോം. പരിപാടി കഴിഞ്ഞ് പിരിയുന്നതിനു മുമ്പ് സുധി ഒരു ആഗ്രഹം പറഞ്ഞെന്നും അത് നടത്തിക്കൊടുത്തൊന്നും ടിനി പറയുന്നു.
 
'ദൈവമേ വിശ്വസിക്കാന്‍ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയില്‍ രണ്ട് വണ്ടികളില്‍ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുന്‍പ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു ...ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ...... ആദരാഞ്ജലികള്‍ മുത്തേ',-ടിനിടോം കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article