തിയേറ്ററില്‍ നിന്ന് താന്‍ ഇറങ്ങി നടന്നു പോകുമ്പോള്‍ ആയിരുന്നു തന്നെ അങ്ങോട്ട് വിളിച്ച് റിവ്യൂ പറയിപ്പിക്കുകയായിരുന്നു ചെയ്തതെന്ന് സന്തോഷ്. ഇതിനുമുമ്പും തന്റെ പല വീഡിയോയും ഇതുപോലെ ചെയ്ത് കാശ് ആക്കിയിട്ടുള്ള ആളാണ് അബൂബക്കര്‍. പടം ഞാന്‍ അരമണിക്കൂര്‍ കണ്ടു. ഇഷ്ടമില്ലാത്തതുകൊണ്ട് ഇറങ്ങിപ്പോയി. പക്ഷേ എന്നെ വിളിച്ചുവരുത്തി നെഗറ്റീവ് റിവ്യൂ പറയിപ്പിച്ചതാണ്.ഇതു കൊടുത്താല്‍ ശരിയാകില്ല, പ്രശ്‌നമാകും എന്നു പറഞ്ഞതാണ്. ഇത് ഫുള്‍ റിവ്യൂ, അല്ല വെറും മുപ്പത് മിനിറ്റിന്റെ റിവ്യൂ ആണെന്ന് പറഞ്ഞുതമാണ്. എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.