പ്രിയ സുചിക്ക് പിറന്നാള്‍ ആശംസകള്‍: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

ശനി, 3 ജൂണ്‍ 2023 (17:42 IST)
ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍.
 
'പിറന്നാള്‍ ആശംസകള്‍ പ്രിയ സുചി. ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനകളും നേരുന്നതിനൊപ്പം നല്ലൊരു വര്‍ഷമായിരിക്കട്ടെയെന്നും ആശംസിക്കുന്നു'-എന്നാണ് മോഹന്‍ലാല്‍ എഴുതിയത്. ജപ്പാനില്‍ യാത്ര പോയപ്പോള്‍ പകര്‍ത്തിയ ചിത്രവും ആശംസ കുറിപ്പിനൊപ്പം നടന്‍ പങ്കുവെച്ചു.
 
കഴിഞ്ഞമാസമാണ് മോഹന്‍ലാല്‍ കുടുംബത്തോടൊപ്പം ജപ്പാനിലേക്ക് യാത്ര പോയത്. വിവാഹ വാര്‍ഷികവും ഇവിടെ ആഘോഷിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍