അനൂപ് മേനോന്‍ എന്ന നടന്റെ സുവര്‍ണ്ണ ദിനങ്ങള്‍ മലയാള സിനിമയില്‍ സജീവമാകട്ടെ: വിനയന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 21 മാര്‍ച്ച് 2022 (15:31 IST)
മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ 21 ഗ്രാംസ് റിലീസ് ചെയ്തത്. വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ സിനിമ അനൂപ് മേനോന്റെ ആഗ്രഹപ്രകാരമായിരുന്നു വിനയന്‍ കണ്ടത്.
 
വിനയന്റെ വാക്കുകളിലേക്ക്
 
വലിയ പബ്‌ളിസിറ്റിയോ ബഹളമോ ഒന്നുമില്ലാതെ അനുപ് മേനോന്‍ നായകനായ ഒരു കൊച്ചു സിനിമ ഏറെ ശ്രദ്ധേയമാകുന്നു... വിനയന്‍സാര്‍ ഈ സിനിമ കാണണം കണ്ടിട്ട് അഭിപ്രായം പറയണം എന്ന് അനുപ് പറഞ്ഞപ്പോള്‍ എന്തെങ്കിലും ഇതിലുണ്ടാവും എന്നെനിക്കു തോന്നിയിരുന്നു...
 
ഒരു ത്രില്ലര്‍ എന്ന നിലയില്‍ പ്രേക്ഷകനെ ആകാംഷാഭരിതരാക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സംവിധായകന്‍ ഈ സിനിമയില്‍ കാഴ്ച വയ്കുന്നു.. ബിപിന്‍ കൃഷ്ണ ഒരു പുതു മുഖ സംവിധായകന്‍ എന്ന നിലയില്‍ പ്രശംസ അര്‍ഹിക്കുന്നു..
  അനൂപ് മേനോന്‍ എന്ന നടന്റെ സുവര്‍ണ്ണ ദിനങ്ങള്‍ മലയാള സിനിമയില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു..
 
നേരത്തെ ഇതേ സിനിമയെ പ്രശംസിച്ചുകൊണ്ട് രമേഷ് പിഷാരടിയും എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article