വെല്ലുവിളി ഏറ്റെടുത്ത് അനൂപ് മേനോന്‍, പോസ്റ്ററൊട്ടിക്കാന്‍ രാത്രിയില്‍ നടനും സംഘവും, ക്ഷമ ചോദിച്ച് ജീവ

കെ ആര്‍ അനൂപ്

ബുധന്‍, 16 മാര്‍ച്ച് 2022 (10:17 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജീവ.നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 21 ഗ്രാംസ് എന്ന ചിത്രത്തിലൂടെ ജീവ സിനിമയിലേക്കും കടക്കുകയാണ്.
 
മാര്‍ച്ച് 18 നാണ് ചിത്രം റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നായകനായ അനൂപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയ്ക്കും ജീവന്‍ നല്‍കിയ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
 
സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം രാത്രി ഒട്ടിച്ച് നായകനായ അനൂപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയെയും നടന്‍ ചലഞ്ച് ചെയ്തിരുന്നു. വെല്ലുവിളി സ്വീകരിച്ച് അടുത്ത ദിവസം രാത്രി തന്നെ പോസ്റ്റര്‍ ഒട്ടിച്ച് അനൂപ് മേനോന്‍.
 
പോസ്റ്റര്‍ ഒട്ടിക്കുന്ന വീഡിയോ അനൂപ് മേനോന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയീല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.നായകന് കൊടുത്ത പണിക്ക് ജീവ ക്ഷേമ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Jeeva Joseph (@iamjeevaa)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍