മക്കള്‍ ധനുഷിനൊപ്പം,വിവാഹമോചന ശേഷം പൊതുവേദിയില്‍ മൂന്നാളും

കെ ആര്‍ അനൂപ്
തിങ്കള്‍, 21 മാര്‍ച്ച് 2022 (15:28 IST)
ജനുവരി 17നാണ് വിവാഹബന്ധം ധനുഷും ഐശ്വര്യയും വേര്‍പെടുത്തിയത്. മാസങ്ങള്‍ക്കുശേഷം ധനുഷിന്റെ ഒപ്പം മക്കള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.ചിത്രങ്ങള്‍ ഇതിനകം വൈറലാണ്.
 
ചെന്നൈയില്‍ ഇളയരാജയുടെ സംഗീതനിശ നടന്നിരുന്നു.റോക്ക് വിത്ത് രാജയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ധനുഷിന്റെ മക്കളായ യത്ര, ലിംഗ എന്നിവര്‍.ഐശ്വര്യയുമായുള്ള വേര്‍പിരിയലിനു കുട്ടികളെ പൊതുവേദിയില്‍ കാണുന്നത് ഇതാദ്യമായാണ്. 
 
അതേസമയം ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോ ധനുഷ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
 
ഐശ്വര്യയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് വീഡിയോ ധനുഷ് ഷെയര്‍ ചെയ്തത്.'പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും'- എന്നാണ് നടന്‍ കുറിച്ചത്.
 
'നന്ദി ധനുഷ്' എന്ന് കുറിച്ചുകൊണ്ട് ഐശ്വര്യയും എത്തി.
 
 2004 നവംബര്‍ 18നായിരുന്നു ഇരുവരും വിവാഹിതരായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article