വിജയ് യുടെ ഇക്കഴിഞ്ഞ ജന്മദിനത്തിൽ നടി തൃഷ പങ്കുവച്ച ഒരു സെൽഫി വൻ വൈറലായിരുന്നു. ഇരുവരും സുഹൃത്തുക്കൾ മാത്രമല്ലെന്നും പ്രണയത്തിലാണെന്നും ഗോസിപ്പുകൾ പരന്നു. ഇതിനിടെ, ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു. കീർത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാൻ ഗോവയിൽ തൃഷ കൃഷ്ണ എത്തിയത് വിജയ്‌ക്കൊപ്പം ആണെന്നാണ് റിപ്പോർട്ടുകൾ. അത് തെളിയിക്കുന്ന ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രൈവറ്റ് ജെറ്റിലാണ് തൃഷയും വിജയ് യും എത്തിയത്. കീർത്തി സുരേഷുമായി നല്ല സൗഹൃദ ബന്ധം സൂക്ഷിക്കുന്ന ആളാണ് തളപതി വിജയ്. ഒരുമിച്ച് അഭിനയിച്ചിട്ടില്ല എങ്കിലും തൃഷയുമായും കീർത്തിയ്ക്ക് നല്ല ബന്ധമാണ്. ഏതായാലും തൃഷയും വിജയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ വീഡിയോ.
സമീപകാലത്ത് റിലീസായ ലിയോ എന്ന ചിത്രവും. ഈ സിനിമയുടെ ഷൂട്ടിങ് സമയത്താണ് തൃഷ - വിജയ് ഗോസിപ്പുകൾ ശക്തിപ്രാപിച്ചത്. അതിന് പിന്നാലെ ഗോട്ട് എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം ഒരു ഗാനരംഗത്ത് തൃഷ അഭിനയിച്ചിട്ടുണ്ട്. ഇതും ഇരുവരുടെയും സൗഹൃദത്തിന്റെ പേരിലാണ് സംഭവിച്ചത്. തൃഷയുടെ വിജയ്ക്ക് അവിഹിതമാണെന്നും സംഗീതയുമായി വിജയ് സുഖകരമായ ബന്ധമല്ല എന്നുമാണ് വിമർശനം.