വൈറലായി ലൂക്കയിലെ ലിപ് ലോക്ക്; നടപടിയുമായി അണിയറ പ്രവർത്തകർ

Webdunia
വെള്ളി, 12 ജൂലൈ 2019 (11:29 IST)
ടോവിനോ തോമസ്, അഹാന കൃഷ്ണകുമാർ എന്നിവർ കേന്ദ്ര കഥാപാത്രമായ ലൂക്കയിൽ ലിപ്പ് ലോക്ക് സീന്‍ ലീക്കായി. അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്‍റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്. സംഭവം പുറത്തായതോടെ അണിയറ പ്രവർത്തകർ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. 
 
ഇപ്പോഴും കേരളത്തിലെ 70 -തോളം തീയറ്ററില്‍ വിജയകരമായി സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴാണ് ചിത്രത്തിലെ സീനുകള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മായാനദിക്ക് ശേഷം യുവാക്കള്‍ ഏറ്റെടുത്ത ടോവിനോയുടെ മറ്റൊരു പ്രണയചിത്രമാണ് ലൂക്ക.
 
സിനിമയില്‍ ഇത്തരത്തിലൊരു സീനുണ്ടെന്നും ഇതിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും അഹാന അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അസ്വാഭാവികതയൊന്നും ആ സീനിലില്ലെന്നുമായിരുന്നു അഹാന അഭിപ്രായപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article