സംവിധായകന്‍ വെങ്കട് പ്രഭുവിനൊപ്പം വിജയ് ഒന്നിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഹിറ്റ്‌മേക്കറിനൊപ്പം നടന്‍ കൂടി ചേരുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.നാഗ ചൈതന്യയുടെ 'കസ്റ്റഡി'ആണ് സംവിധായകന്റെ ഒടുവില്‍ റിലീസ് ആയത്.
'ദളപതി 68' വെങ്കട് പ്രഭു സംവിധാനം ചെയ്യും എന്നാണ് കേള്‍ക്കുന്നത്. താന്‍ പുതിയ തിരക്കഥയുടെ തിരക്കിലാണെന്നും വിജയ്ക്ക് അത് ഇഷ്ടമാകുമെന്നും സംവിധായകന്‍ നേരത്തെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.