മദ്യം കുടിപ്പിച്ച് അരുതാത്തത് ചെയ്യിപ്പിച്ചു, തനുശ്രീ ദത്ത സ്വവർഗാനുരാഗി; തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് രാഖി സാവന്ത്

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (15:07 IST)
മീടു ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത് നടി തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലുകളോടു കൂടിയായിരുന്നു. നാനാ പടേക്കറിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചാണ് തനുശ്രീ തുറന്നടിച്ചത്. എന്നാൽ, തനുശ്രീ ഒരു സ്വവർഗാനുരാഗി ആണെന്നും അവർ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ആരോപിച്ച് നടി രാഖി സാവന്ത് രംഗത്തെത്തിയിരിക്കുന്നു.
 
തനുശ്രീ ദത്തയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് രാഖി സാവന്തിന്റെ പുതിയ വെളിപ്പെടുത്തൽ. തനുശ്രീ ഉള്ളിലൊരു ആൺകുട്ടിയാണെന്നാണ് രാഖി സാവന്ത് ആരോപിക്കുന്നത്. നേരത്തേയും തനുശ്രീക്കെതിരെ രാഖി ആരോപണം ഉന്നയിച്ചിരുന്നു.
 
തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിക്കുമെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. പല പാർട്ടികളും തന്നെ മദ്യം കുടിപ്പിച്ച് അരുതാത്തത് ചെയ്യിപ്പിച്ചു. തനുശ്രീ ദത്ത മാത്രമല്ല ബോളിവുഡിലെ പല നടിമാരും ലെസ്ബിയൻ ആണെന്നാണ് രാഖി സാവന്ത് ആരോപിക്കുന്നത്.
 
പത്ത് വർഷം മുൻപ് വരെ തനുശ്രീ ദത്ത തന്റെ സുഹൃത്തായിരുന്നുവെന്നും എന്നാൽ അവർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും രാഖി സാവന്ത് പറയുന്നു. ഒരു സ്ത്രീയെ നിങ്ങൾ എത്ര തവണ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഓർക്കുന്നുണ്ടോയെന്ന് രാഖി സാവന്ത് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
 
തനുശ്രീ തന്നെ പീഡിപ്പിച്ചതിന്റെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്ന് രാഖി സാവന്ത് പറയുന്നു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേർത്ത് നൽകുകയായിരുന്നെന്നും താരം ആരോപിക്കുന്നു. രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ് തനുശ്രീ ദത്ത.

അനുബന്ധ വാര്‍ത്തകള്‍

Next Article