മോഹൻലാലിനും മമ്മൂട്ടിക്കും സ്നേഹമുണ്ട്, വിളിക്കാറുണ്ട്, ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്: ലോഹിതദാസിന്റെ ഭാര്യ

വ്യാഴം, 25 ഒക്‌ടോബര്‍ 2018 (11:50 IST)
പ്രേക്ഷകര്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അവരില്‍ നിന്ന് ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും സംവിധായകന്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധു. ലോഹിതദാസിന്റെ മരണത്തിന് ശേഷവും സൂപ്പർതാരങ്ങൾ വിളിക്കാറുണ്ടെന്ന് സിന്ധു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
 
‘ അവരെല്ലാം വിളിക്കാറുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്‌നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.’- സിന്ധു പറയുന്നു.
 
‘തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ ലോഹിതദാസ് നിലനിന്നത്.‘ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍