വിജയ് ബാങ്കോക്കിലേക്ക്,'ദളപതി 68' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 3 നവം‌ബര്‍ 2023 (15:10 IST)
'ദളപതി 68' തിരക്കിലാണ് സംവിധായകന്‍ വെങ്കട്ട് പ്രഭു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വിജയ് ബാങ്കോക്കിലേക്ക് പോയി.
 
സംവിധായകന്‍ വെങ്കട്ട് പ്രഭുവും സംഘവും രണ്ട് ദിവസം മുമ്പ് തന്നെ ബാങ്കോക്കില്‍ എത്തിയിരുന്നു.
 
നേരത്തെ ചെന്നൈയില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ടീം ഒരു ചെറിയ ഇടവേളയിലായിരുന്നു, ഇപ്പോള്‍ അവര്‍ ഷൂട്ടിംഗിന്റെ രണ്ടാം ഷെഡ്യൂള്‍ നായുള്ള തയ്യാറെടുപ്പിലാണ്. ചില ആക്ഷന്‍ സീക്വന്‍സുകള്‍ ബാങ്കോക്കില്‍ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പ്രശാന്ത്, പ്രഭുദേവ, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ നായിക മീനാക്ഷി ചൗധരിയാണ്.
 
 ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ത്രില്ലര്‍ ചിത്രം എന്നാണ് പറയപ്പെടുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article