ലിയോയില്‍ ഇരട്ട വേഷത്തില്‍ വിജയ് എത്തിയിരുന്നെങ്കില്‍,ഇരട്ട സഹോദരന് പകരം സഹോദരി, കാരണമെന്താണെന്ന് ലോകേഷ് പറയുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (10:13 IST)
ലിയോ സിനിമയില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി വേഷത്തില്‍ മലയാളി നടി മഡോണ സെബാസ്റ്റ്യന്‍ എത്തിയിരുന്നു. സിനിമ റിലീസിന് എത്തും വരെ നടി അഭിനയിച്ച കാര്യം രഹസ്യമായി സൂക്ഷിച്ചു. എലിസാ ദാസ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകരും ആരോടും പറഞ്ഞില്ല.എലീസ ദാസ് എന്ന കഥാപാത്രത്തിലേക്ക് എത്തിയത് എങ്ങനെയാണെന്ന് സംവിധായകന്‍ ലോകേഷ് തന്നെ പറയുകയാണ്.
 
ഇരട്ട സഹോദരന് പകരം സഹോദരി ആകാനുള്ള കാരണത്തെക്കുറിച്ച് ലോകേഷ് പറഞ്ഞത് ഇതാണ്.
 
ഇരട്ട സഹോദരന്‍ ഒരുപാട് സിനിമകളില്‍ കണ്ടതാണ് എന്നാണ് മറുപടിയായി ലോകേഷ് പറഞ്ഞത്. ഇരട്ട സഹോദരനാക്കിയിരുന്നെങ്കില്‍ കഥയില്‍ ഇനിയും ചില സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഒക്കെ പ്രേക്ഷകര്‍ക്ക് വന്നു ചേരുമെന്നും അദ്ദേഹം പറയുന്നു. 'ജീവനോടെ ഇരുന്നത് ആര്? ഇപ്പുറത്ത് പാര്‍ഥിപനും ലിയോയും നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. സിനിമ പാര്‍ഥിപനും ലിയോയും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് ചുരുക്കണമായിരുന്നു. അതുകൊണ്ടാണ് ഒരു ഇരട്ട സഹോദരി ആകാമെന്ന് വച്ചത്',-എന്നാണ് ലോകേഷ് പറഞ്ഞത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍