അവാര്‍ഡ് വെളിച്ചെത്തില്‍ മിന്നിത്തിളങ്ങി ടേക്ക് ഓഫ്!

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (14:00 IST)
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി മഹേഷ് നാരായണന്റെ ടേക്ക് ഓഫ്. അഞ്ച് അവാര്‍ഡുകളാണ് ടേക്ക് ഓഫിന് ലഭിച്ചത്. പാര്‍വതിയുടെ അസാമാന്യ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം. ഉഗ്രമായ കെട്ടുറപ്പുള്ള സംവിധാനത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ടേക്ക് ഓഫിന്റെ സ്വന്തം മഹേഷ് നാരായണന്.
 
മികച്ച പശ്ചാത്തല സംഗീതത്തിന് ഗോപി സുന്ദറിനേയും കലാസംവിധാനത്തില്‍ സന്തോഷ് രാമനേയും മേക്കപ്പില്‍ രഞ്ജിത്ത് അമ്പാടിയേയും അവാര്‍ഡുകള്‍ തേടിയെത്തി. പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രമായ ചിത്രം ഓരോ സിനിമ പ്രേമികളും കണ്ടിരിക്കേണ്ടത് തന്നെയാണ്.
 
ഭൂമിയിലെ മാലാഖമാർ ഇറാഖിൽ അനുഭവിച്ച പ്രശ്നങ്ങളുടെ കഥ പറയുന്ന ഈ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നതായിരുന്നു. ഇറാഖില്‍ കുടുങ്ങിയ നഴ്സുമാരുടെ അനുഭവത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ടേക്ക് ഓഫ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article