ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ഏപ്രില്‍ 2025 (18:10 IST)
BR Gavai
ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. സത്യപ്രതിജ്ഞ അടുത്തമാസം 14ന് നടക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് കൈമാറിയത്. അടുത്തമാസം 13നാണ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. തൊട്ടടുത്ത ദിവസം ബിആര്‍ ഗവായി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. 
 
അതേസമയം നവംബറിലാണ് ജസ്റ്റിസ് ഗവായി വിരമിക്കുന്നത്. അതിനാല്‍ ആറുമാസത്തേക്കാണ് ഇദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ദളിത് വ്യക്തിയായിരിക്കും ഗവായി. 2007 ചീഫ് ജസ്റ്റിസ് ആയിരുന്ന കെ ജി ബാലകൃഷ്ണനാണ് രാജ്യത്ത് ആദ്യമായി ചീഫ് ജസ്റ്റിസ് സ്ഥാനം വഹിച്ച ദളിത് വ്യക്തി. 2016ലെ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം ശരി വെച്ച് വിധിയും ഇലക്ട്രല്‍ ബോണ്ട് പദ്ധതി ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വീധിയും പുറപ്പെടുവിച്ചത് ഗാവയിയാണ്.
 
ഇദ്ദേഹം നിരവധി സുപ്രധാന വിധി ന്യായങ്ങളുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിസ് ഗവായി 2003 ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായും 2005ല്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2019 ലാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാന കയറ്റം ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍