സുരേഷ് ഗോപിയെ ട്രോളി വീഡിയോ, ഉശിരന്‍ മറുപടി കൊടുത്ത് ഇളയ മകന്‍ മാധവ്

കെ ആര്‍ അനൂപ്
വെള്ളി, 24 നവം‌ബര്‍ 2023 (10:30 IST)
സുരേഷ് ഗോപിയെ ട്രോളുന്നവര്‍ക്ക് തനി സിനിമാ സ്‌റ്റൈല്‍ മറുപടി നല്‍കാന്‍ മക്കള്‍ മുന്നിലുണ്ടാകും. ഒരുവശത്ത് ഗോകുല്‍ സുരേഷ് ആണെങ്കില്‍ മറുവശത്ത് ഇളയ മകന്‍ മാധവായിരിക്കും. ഒരു കോമഡി പരിപാടിയില്‍ സുരേഷ് ഗോപി എന്ന പേരില്‍ വേഷമിട്ടയാള്‍ സംസാരിക്കുന്ന രീതി പോസ്റ്റ് ചെയ്താണ് മാധവിന്റെ പ്രതികരണം. 
 
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മാധവ് പ്രതികരിച്ചത്.'ഇത്തരം ഇതിഹാസങ്ങള്‍ക്ക് വേണ്ടി ഒരു ഹൈലൈറ്റ് സെക്ഷന്‍ ആരംഭിക്കണമെന്നുണ്ട് എനിക്ക്. പക്ഷെ അതിനു സമയം കണ്ടെത്താന്‍ അവരെ പോലെ വരെ പണിയില്ലാതെ ഞാന്‍ ഇരുന്നാലേ സാധിക്കൂ',-എന്നാണ് മാധവ് എഴുതിയത്. ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമപ്രവര്‍ത്തകയുടെ വിഷയത്തിലും സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് മകന്‍ മാധവ് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അച്ഛനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് മാധവ് സുരേഷ് പ്രതികരിച്ചത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article