ആദ്യം സൂര്യയെ നായകനാക്കി സിനിമ നിര്‍മ്മിക്കാനായിരുന്നു ഗൗതം മേനോന്‍ ആലോചിച്ചത്. അതിനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. 2010ലായിരുന്നു സൂര്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. 2013 ആയപ്പോഴേക്കും സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറി. കാക കാക, വാരണം ആയിരം തുടങ്ങിയ ചിത്രങ്ങള്‍ സൂര്യവുമായി ഗൗതം മേനോന്‍ ചെയ്തിട്ടുണ്ട്. പിന്നീട് ഇരുവരും ഒന്നിച്ചൊരു ചിത്രം തമിഴില്‍ പിറന്നിട്ടില്ല. എന്തുകൊണ്ടാണ് ധ്രുവ നച്ചത്തിരത്തില്‍ നിന്നും സൂര്യ പിന്മാറി എന്ന ചോദ്യത്തിന് ഗൗതം മേനോന്‍ തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്.
26/11 മുംബൈ ആക്രമണത്തെ ആസ്പദമാക്കിയാണ് ധ്രുവനച്ചത്തിരത്തിന്റെ തിരക്കഥ ഗൗതം മേനോന്‍ ഒരുക്കിയത്. 26/11 പോലുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതില്‍ സൂര്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. സിനിമയിലെ സാങ്കല്പിക കഥാപാത്രങ്ങള്‍ എത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. നാല് വര്‍ഷം ഈ ആലോചനകള്‍ നീണ്ട ശേഷമാണ് സൂര്യ പിന്‍മാറിയതെന്ന് ഗൗതം മേനോന്‍ പറഞ്ഞു.