മലയാള സിനിമയിലെ നടിമാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. പലരുടെയും പൊയ്മുഖം അഴിഞ്ഞുവീണു. കാസ്റ്റിംഗ് കൗച്ച് മുതല്‍ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം വരെ റിപ്പോര്‍ട്ടിലുണ്ട്. ലൈംഗിക ആരോപണങ്ങള്‍ സംബന്ധിച്ച കാര്യങ്ങളാണ് ഇതുവരെ ഉയര്‍ന്നു വന്നത്. എന്നാല്‍, ഇപ്പോഴിതാ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഗായിക സുചിത്ര.
നടി റിമ കല്ലിങ്കലിനും ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവിനുമെതിരെയാണ് സുചിത്ര രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ ലഹരി ഉപയോഗ ആരോപണമാണ് സുചിത്ര ഉന്നയിക്കുന്നത്. റിമയുടെ കരിയര്‍ തകര്‍ന്നത് ലഹരി ഉപയോഗം മൂലമാണെന്നും റിമ നിരന്തരം ലഹരി പാര്‍ട്ടി നടത്താറുണ്ടെന്നും സുചിത്ര ആരോപിച്ചു.
റിമ കല്ലിങ്കല്‍ തന്റെ വീട്ടില്‍ വച്ച് നിരന്തരം ലഹരി വിരുന്നുകള്‍ നടത്തുന്നുവെന്നും സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ ഈ വിരുന്നുകളില്‍ ലഹരി ഉപയോഗിക്കുന്നുവെന്നുമാണ് സുചിത്രയുടെ ആരോപണം. എസ് എസ് മ്യൂസിക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇതോടൊപ്പം, അനവധി പെണ്‍കുട്ടികളെയാണ് അവര്‍ നടത്തുന്ന പാര്‍ട്ടികളില്‍ ലഹരി ഉപയോഗിപ്പിക്കുന്നത് എന്നും സുചിത്ര ആരോപിക്കുന്നുണ്ട്.
റിമ കല്ലിങ്കലിന്റെ കരിയര്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് പ്രധാന കാരണം അവര്‍ നടത്തിയ പാര്‍ട്ടികളാണെന്ന് സുചിത്ര ആരോപിച്ചു. സുഹൃത്തുക്കളായ ഗായികമാരില്‍ നിന്നുമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് സുചിത്ര പറയുന്നു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ സ്വയം തീരുമാനിച്ചോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല എന്നും സുചിത്ര പറഞ്ഞു.
നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്ത് റിമ പ്രതികരിച്ചിരുന്നു. ലൈഫും കരിയറും വെച്ചുള്ള കളിയാണെന്നായിരുന്നു റിമയുടെ പ്രതികരണം. ഈ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് സുചിത്രയുടെ പുതിയ ആരോപണവും ശ്രദ്ധേയമാകുന്നത്. തമിഴില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ആളാണ് സുചിത്ര. സൂചി ലീക്ക്സ് എന്ന പേരില്‍ തമിഴ് നടീ നടന്മാരുടെ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. ഇത് സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു സംഭവിച്ചത്.