ആഷിക് അബുവിനൊപ്പം ഷാരൂഖ്, ബോളിവുഡ് ചിത്രം അടുത്ത വര്‍ഷം ?

കെ ആര്‍ അനൂപ്
ശനി, 20 നവം‌ബര്‍ 2021 (15:17 IST)
ഷാരൂഖ് - ആഷിഖ് അബു ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ബോളിവുഡ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ വച്ച് സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
 
 2022ല്‍ ഷാരൂഖുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും, നടന് സ്‌ക്രിപ്റ്റ് ഇഷ്ടമായാല്‍ ആഷിഖ് അബു സിനിമ സംഭവിക്കുമെന്നും പറയപ്പെടുന്നു.
 
കാസ്റ്റിങ്ങ് ഡയറക്ടര്‍ ആയ ഷനീം സഈദ് ആണ് ഇക്കാര്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പിന്റെ കാസ്റ്റിങ്ങ് ഡയറക്ടര്‍ ഷനീം ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article