സൗദി വെള്ളക്ക എന്ന സിനിമയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയും ഉര്‍വശി തിയേറ്റേഴ്‌സും മൂന്നാം തവണയും ഒന്നിക്കുന്നു. നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ ഉണ്ടാകും.