ലുക്ക് ഒന്ന് മാറ്റിപ്പിടിച്ച് അപ്പാനി ശരത്, പ്രിയദര്‍ശന്‍ ചിത്രത്തിന് വേണ്ടിയാണോ എന്ന് ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 17 ഓഗസ്റ്റ് 2022 (12:10 IST)
'പ്യാലി' എന്ന ചിത്രത്തിലാണ് നടന്‍ അപ്പാനി ശരത്തിനെ ഒടുവിലായി കണ്ടത്. സിനിമ തിരക്കുകളിലാണ് താരം. പുതുവത്സര ദിനത്തില്‍ തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍. പ്രിയദര്‍ശന്‍(priyadarshan) സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലേക്ക് ശരത് വൈകാതെ കടക്കും.ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. 
 
'ഐശ്വരത്തിന്റയും സമാധാത്തിന്റെയും ചിങ്ങം ഒന്ന്. നന്മ നിറഞ്ഞ എല്ലാ മലയാളികള്‍ക്കും എന്റെ ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പോന്നോണം ആശംസിക്കുന്നു. നിങ്ങള്‍ എല്ലാപേരുടെയും പ്രാര്‍ത്ഥന കൂടെ കാണും എന്ന് വിശ്വാസത്തോടെ...'- അപ്പാനി ശരത് കുറിച്ചു.
ശരത്ത് നായകനായെത്തുന്ന ബര്‍ണാഡ് ഒരുങ്ങുകയാണ്.ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതം പറയുന്ന 'ആദിവാസി' റിലീസിനായി കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article