'നിങ്ങള്‍ എന്താണ് ഈ ചെയ്യുന്നത്'; മാസ്‌ക് ഊരിയ ആരാധകനെ പാഠം പഠിപ്പിച്ച് സാറ

Webdunia
വെള്ളി, 30 ഏപ്രില്‍ 2021 (09:22 IST)
മുഖത്തുനിന്ന് മാസ്‌ക് മാറ്റി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് ക്ഷോഭിച്ച് ബോളിവുഡ് നടി സാറ അലി ഖാന്‍. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. അമ്മ അമൃത സിങ്, സഹോദരന്‍ ഇബ്രാഹിം അലി ഖാന്‍ എന്നിവരും സാറയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jasus Here (@jasus007)

വിമാനത്താവളത്തില്‍ വച്ച് സാറയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു ആരാധകന്‍ എത്തി. തന്റെ മാസ്‌ക് മാറ്റി സാറയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായി ഇയാള്‍ മാസ്‌ക് വലിച്ചൂരി. ഇത് സാറയെ ചൊടിപ്പിച്ചു. നിങ്ങള്‍ എന്താണ് ഈ ചെയ്യുന്നത്? എന്ന് ദേഷ്യത്തോടെ ചോദിക്കുകയായിരുന്നു സാറ. മാസ്‌കിനു പുറമേ ഫെയ്‌സ് ഷീല്‍ഡ് കൂടി ധരിച്ചാണ് സാറ വിമാനത്താവളത്തില്‍ എത്തിയത്. സാമൂഹിക അകലം പാലിക്കേണ്ട സമയത്താണോ ഇങ്ങനെ വിവേകശൂന്യമായി പെരുമാറുന്നതെന്ന് സാറ ആരാധകനോട് ചോദിക്കുന്നു. ആരാധകനോട് കൈ കൂപ്പിയാണ് താരം മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jasus Here (@jasus007)

പിന്നീട് താരം വാഹനത്തില്‍ കയറുന്നു. കാറില്‍ കയറിയ ശേഷം കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നുണ്ട്. സഹോദരനും അമ്മയ്ക്കും സാനിറ്റൈസര്‍ നല്‍കാനും താരം ശ്രദ്ധിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article