ദീപികയുടെ ഫോൺ പിടിച്ചെടുത്തു, സുശാന്ത് മയക്കുമരുന്ന് ഉപയോഗിയ്ക്കുന്നത് കണ്ടിട്ടുണ്ടെന്ന് ശ്രദ്ധ കപൂർ

ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (11:55 IST)
മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ശേഷം നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരുടെ മൊബൈൽഫോണുകൾ എൻസിബി പിടിച്ചെടുത്തു. സുഷാന്ത് സിങ്ങിന്റെ ടാലന്റ് മാാനേജറായിരുന്ന ജയ സാഹ. ഫാഷൻ ഡിസൈനർ സിമോൺ ഖാംബാട്ടെ എന്നിവരുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനകൾക്കായി അയയ്ക്കും. 
 
കഴിഞ്ഞദിവസം അഞ്ച് മണിക്കൂർ നേരമാണ് ദീപികയെ എൻസിബി ചോദ്യം ചെയ്തത്. സുഷാന്ത് സിങ്ങിന്റെ ഫാം ഹൗസിലെ പാർട്ടിയിൽ പങ്കെടുത്തിരുന്നു, എന്നാൽ താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും, സുഷാന്ത് മയക്കുമരുന്ന് ഉപയോഗിയ്കുന്നത് കണ്ടിട്ടുണ്ട് എന്നും ശ്രദ്ധ കപൂർ മൊഴി നൽകിയതായാണ് വിവരം. താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് സാറ അലിഖാനും എൻസി‌ബിയ്ക് മൊഴി നൽകി എന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍