ശങ്കർ - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം!

Webdunia
ശനി, 17 നവം‌ബര്‍ 2018 (08:34 IST)
ഉറുമി, നത്തോലി ചെറിയ മീനല്ല, മൈ സ്റ്റോറി എന്ന ചിത്രങ്ങള്‍ക്ക് പേന ചലിപ്പിച്ച ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പതിനെട്ടാം പടി'. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. 
 
എപ്രില്‍ നാലിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫാന്‍ മെയ്ഡ്‌പോസ്റ്ററുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. 
 
ചിത്രത്തിലെ ശക്തമായ മൂന്ന് കഥാപാത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ജോൺ അബ്രഹാം പാലക്കൽ. മറ്റ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കുക ടൊവിനോയും പൃഥ്വിരാജും ആണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.  
60-ഓളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരങ്ങുന്നതെന്നും ചിലരുടെ അതിജീവനത്തിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.  
 
നേരത്തെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി വിപുലമായ ഓഡിഷനാണ് അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. 15000 പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുത്തത്. വെള്ളിത്തിര എല്ലാവരുടേതും കൂടിയാണ് എന്ന നിവിന്‍ പോളിയുടെ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു കാസ്റ്റിങ് കോള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article