മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള എൺപതുകളിലെ താരരാജാക്കന്മാർ ഗെറ്റ് ടുഗതർ ആഘോഷിച്ചത് വളരെയധികം ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നമ്മുടെ മെഗാസ്‌റ്റാറിനെകുറിച്ചായിരുന്നു.
ചിലർ ഷൂട്ടിംഗിന്റെ തിരക്കിൽ ആയിരുന്നെങ്കിലും ഏറ്റവും കൂടുർതർ ആരാധകർ അന്വേഷിച്ചെത്തിയത് മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയെയായിരുന്നു. 1980 കളില്‍ മോഹന്‍ലാൽ, ജയറാം, റഹ്മാന്‍, മമ്മൂട്ടി എന്നിവരായിരുന്നു മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്നത്.
കമല്‍ഹാസന്‍, രജനികാന്ത്, നാഗര്‍ജുന, ചിരഞ്ജീവി എന്നിങ്ങനെ 32 അംഗങ്ങളില്‍ എട്ട് പേര്‍ മാത്രമാണ് ഷൂട്ടിംഗ് തിരക്കുകള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നത്. എന്നാലും മമ്മൂക്ക എവിടെ എന്ന ആശങ്കയായിരുന്നു ഏവർക്കും. കൈ നിറയെ ചിത്രങ്ങളുമായി മമ്മൂക്ക തിരക്കിലായിരിക്കുമ്പോൾ ഷൂട്ടിംഗ് കാരണമായിരിക്കും ഈ ആഘോഷത്തിലും പങ്കെടുക്കാൻ കഴിയാത്തിരുന്നതെന്നാണ് സൂചനകൾ.