ചിത്രത്തില്‍ നായികമാരുടെ വലിയ നിരയാണുള്ളത്. നാല് നായികമാരാണ് പറന്നിറങ്ങിയിരിക്കുന്നത്. അനുശ്രീ, അന്ന രേഷ്മ രാജന്‍, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇതില്‍ അനുശ്രീയും അന്ന രേഷ്മ രാജനും ഷംനയും മമ്മൂട്ടിയുടെ നായികമാര്‍ ആയിരിക്കുമെന്നാണ് സൂചന.