സങ്കടം വേറെ കാര്യം ഓര്‍ത്താണ്, സിനിമയില്‍ പരാജയും വിജയങ്ങളും ഉണ്ടാകും, മനസ്സ് തുറന്ന് ദിലീപ്

കെ ആര്‍ അനൂപ്
വ്യാഴം, 25 ഏപ്രില്‍ 2024 (14:15 IST)
ദിലീപ് സിനിമകള്‍ തുടരെ പരാജയപ്പെടുന്ന കാഴ്ചയാണ് അടുത്തകാലങ്ങളായി കണ്ടത്. തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ജനപ്രിയ നായകന്‍.വിജയ ട്രാക്കില്‍ തിരിച്ചു കയറാന്‍ ദിലീപിന് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.'പവി കെയര്‍ടേക്കര്‍' പ്രദര്‍ശനത്തിന് എത്തുമ്പോള്‍ പഴയ ദിലീപിനെ ബിഗ് സ്‌ക്രീനില്‍ കാണാനാകും എന്നാണ് ട്രെയിലര്‍ കണ്ട ശേഷം എല്ലാവരും പറഞ്ഞത്. ഇപ്പോഴിതാ സിനിമയുടെ വിജയപരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.
 
'സിനിമയുടെ വിജയങ്ങളും പരാജയങ്ങളും സ്വാഭാവികമായി സംഭവിക്കുന്നത്. എല്ലാ സിനിമകളും ഹിറ്റ് ആവട്ടെ എന്ന് കരുതി തന്നെയാണ് നമ്മള്‍ എടുക്കുന്നത്. എനിക്ക് ഒരുപാട് ഹിറ്റുകള്‍ കിട്ടിയത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അതുപോലെ ഇടയ്ക്ക് പരാജയങ്ങളും കിട്ടിയിട്ടുണ്ടാവണം. കുറേ ഹിറ്റുകള്‍ കിട്ടി എന്ന് കരുതി അടുത്ത പടം ഹിറ്റാവണമെന്നോ, കുറേ പരാജയങ്ങള്‍ കിട്ടിയെന്ന് വെച്ച് അടുത്ത പടം പരാജയമാകുമെന്നോ പറയാന്‍ സാധിക്കില്ല.
 
ഓരോ സിനിമയ്ക്കും അതിന്റേതായ ജാതകമുണ്ട്. പ്രേക്ഷകര്‍ നിലനിര്‍ത്തിയ ഒരു അഭിനേതാവാണ് ഞാന്‍. ചെറിയ വേഷങ്ങള്‍ ചെയ്ത് വന്ന വ്യക്തി കൂടിയാണ് ഞാന്‍. പരാജയും വിജയങ്ങളും ഉണ്ടാകും. സങ്കടം എന്ന് പറയുന്നത് സാമ്പത്തികമായി നിര്‍മ്മാതാവിന് നഷ്ടം ഉണ്ടാകുന്നു എന്നതാണ്. അത് എങ്ങനെ പരിഹരിക്കും എന്നതാണ് പ്രധാനമെന്നും',- ദിലീപ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article