തന്റെ ഓരോ സിനിമകള്‍ വരുന്നതിന് മുന്നോടിയായി ഓരോ കാര്യങ്ങള്‍ ഉണ്ടാകും. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയ കാര്യമാണിത്. അതൊന്നും ഏല്‍ക്കാതെ ആയപ്പോഴാണ് വേറെ രീതിയിലുള്ള ആക്രമണം തുടങ്ങിയത് അതിനെ നേരിടുക എന്നല്ലാതെ വേറെ എന്ത് ചെയ്യാനാകും എന്നാണ് ദിലീപ് ചോദിക്കുന്നത്. സിനിമയാണ് എന്റെ ലോകം അതിനെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത് അതുകൊണ്ടുതന്നെ അതിന്റെ പിന്നാമ്പുറത്ത് നടക്കുന്ന കളികള്‍ നമ്മള്‍ ശ്രദ്ധിച്ചില്ല.
നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും ആരാണ് ഇതിനെല്ലാം പിന്നില്ലെന്ന് ഞാന്‍ അന്വേഷിച്ചാലും എനിക്ക് അതേക്കുറിച്ച് പറയാനുള്ള അവകാശമില്ല. ഞാന്‍ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ പാടില്ല. ഒരു ആരോപണം എടുത്തിട്ടിട്ട് കാണുന്നവര്‍ മുഴുവന്‍ അടിക്കുകയും വായില്‍ തോന്നുന്നത് മുഴുവന്‍ പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ എനിക്ക് തിരിച്ച് ഒന്നും പറയാന്‍ സാധിക്കുന്നില്ല. എനിക്ക് പറയാന്‍ പാടില്ല. എന്നെങ്കിലും ഒക്കെ പറയാന്‍ സാധിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കാമെന്നാണ് ദിലീപ് പുതിയ സിനിമയുടെ പ്രചാരണാര്‍ത്ഥം നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.