ഒറ്റയ്ക്ക് 100കോടിയ്ക്ക് അടുത്ത്,'ആര്‍ആര്‍ആര്‍' ഹിന്ദി പതിപ്പിന്റെ നേട്ടം അഞ്ചു ദിവസം കൊണ്ട്

കെ ആര്‍ അനൂപ്
ബുധന്‍, 30 മാര്‍ച്ച് 2022 (10:51 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുകയാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് 500 കോടി കളക്ഷന്‍ ചിത്രം നേടി. ഈ നേട്ടത്തിന് പിന്നില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വഹിച്ച പങ്ക് വലുതാണ്. 100 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിക്കൊടുത്തത് ഹിന്ദി പതിപ്പ് ഒറ്റയ്ക്കാണ്. ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ ഹിന്ദി പതിപ്പിന് മാത്രം ലഭിച്ച കളക്ഷന്‍ നോക്കാം.
 
 വെള്ളി 19 കോടി, ശനി 24 കോടി, ഞായര്‍ 31.50 കോടി, തിങ്കള്‍ 17 കോടി. ആകെ: 91.50 കോടിയാണ് ഹിന്ദി പതിപ്പ് മാത്രം നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തത്.
 
പുഷ്പ: ദ റൈസ് ഡിസംബര്‍ 17 നായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ എത്തിയ വിവരവും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article