ആദ്യത്തെ ഷോര്‍ട്ട് ഫിലിം ചെയ്തിട്ട് 15 വര്‍ഷം,ഇതാണ് ആ നായകന്‍, വിശേഷങ്ങളുമായി 'ഹോം' സംവിധായകന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 27 ജൂണ്‍ 2022 (10:20 IST)
സംവിധായകനും തിരക്കഥാകൃത്തുമാണ് റോജിന്‍ തോമസ്. അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയാന്‍ 'ഹോം' എന്ന ഒരൊറ്റ സിനിമ മതി. സിനിമ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ നായകനായ റിജിന്‍ തോമസിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ്. അന്ന് തന്റെ ഹസ്വ ചിത്രങ്ങളില്‍ നായകനായ റിജിനിന്റെ ജന്മദിനമാണ് ഇന്ന്. 
 
'ഞാന്‍ എന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിം ചെയ്തിട്ട് 15 വര്‍ഷമായി. എന്റെ ആദ്യകാല ഷോര്‍ട്ട് ഫിലിമുകളില്‍ ലഭ്യമായ ഒരേയൊരു നായകന്‍ അവനായിരുന്നു ഹാപ്പി ബര്‍ത്ത് ഡേ അണ്ണാ റിജിന്‍ തോമസ് ലവ്
 യു....'-റോജിന്‍ തോമസ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rojin Thomas (@rojin__thomas)

2013ല്‍ ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെയാണ് റോജിന്‍ തോമസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.ജോ ആന്‍ഡ് ദി ബോയ് (2015) ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article