വിക്രം കലക്കി - പൃഥ്വിയോട് മല്ലിക സുകുമാരൻ; അപ്പോൾ ഞാനോ? - പൃഥ്വിയുടെ ചോദ്യം !

കെ ആർ അനൂപ്
ബുധന്‍, 12 ഓഗസ്റ്റ് 2020 (15:38 IST)
പൃഥ്വിയുടെ ഒരു സിനിമ മല്ലിക സുകുമാരന് ഏറെ ഇഷ്ടമായി. അതിനുശേഷം അവർ ഇന്ദ്രജിത്തിനോട് കാണണമെന്ന് പറഞ്ഞു. ആ തമിഴ് ചിത്രത്തെക്കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.
 
2010ൽ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ രാവണൻ ആയിരുന്നു ആ സിനിമ. വിക്രമും ഐശ്വര്യ റായിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിനിമ  കൂടിയാണിത്. നടന്റെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നുകൂടിയായിരുന്നു ചിത്രത്തിലേത്. 
 
രാവണൻ കണ്ടശേഷം പൃഥ്വിരാജിനോട് മല്ലിക സുകുമാരൻ പറഞ്ഞത് ഇങ്ങനെയാണ് - "വിക്രം കലക്കി". അപ്പോൾ പൃഥ്വിരാജ് ചോദിച്ചു തൻറെ വേഷം എങ്ങനെ ഉണ്ടായിരുന്നുവെന്ന്. "നീയും കുഴപ്പമില്ല" - എന്നായിരുന്നു മല്ലിക പൃഥ്വിരാജിന് മറുപടി നൽകിയത്. തൻറെ അമ്മയ്ക്ക് സിനിമ ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്നാണ് പൃഥ്വിരാജ് പറയുന്നത്. അമ്മ ഈ സിനിമ ഇന്ദ്രജിത്തിനോട് കാണണമെന്ന് പറഞ്ഞുവെന്ന് പൃഥ്വിരാജ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article