രവി കെ ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കലാസംവിധായകൻ മോഹൻദാസ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങിയ പ്രമുഖരും ഈ സിനിമയുടെ സാങ്കേതിക രംഗത്തുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ എസ് തമന്‍റെ മലയാള ചലച്ചിത്രമേഖലയിലേക്കുള്ള പ്രവേശനവും കടുവയിലൂടെയാണ്.
ഈയിടെ കടുവ വാർത്തകളിൽ നിറഞ്ഞുനിന്ന സിനിമയായിരുന്നു. തന്റെ ചിത്രവും സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം ചിത്രവും തമ്മിൽ സമാനതകളുണ്ടെന്ന് ആരോപിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം കോടതിയെ സമീപിച്ചിരുന്നു. രണ്ട് ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പോലും ഒരുപോലെ ആയിരുന്നതും കേന്ദ്രകഥാപാത്രത്തിന്‍റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നായതും പിന്നീട് ചർച്ചയായി. സുരേഷ് ഗോപി ചിത്രത്തിൻറെ ചിത്രീകരണവും പ്രൊമോഷണൽ പ്രവർത്തനങ്ങളും കോടതി സ്റ്റേ ചെയ്യുകയും ചെയ്‌തു.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് താനാണെന്നും അത് ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവിതത്തെ ആധാരമാക്കിയാണെന്നും പ്രസ്താവിച്ച് രണ്‍ജി പണിക്കരും വിവാദത്തിന്‍റെ ഭാഗമായിരുന്നു. ഷാജി കൈലാസും സുരേഷ് ഗോപിയും ഒരേ കഥ സിനിമയാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആര് വിജയം കാണും എന്നത് കാത്തിരുന്ന് കാണാം.