നഞ്ചിയമ്മയുടെ ‘കലക്കാത്ത'യ്‌ക്ക് 3 കോടി യൂട്യൂബ് കാഴ്ചക്കാർ!

കെ ആര്‍ അനൂപ്

വ്യാഴം, 9 ജൂലൈ 2020 (15:14 IST)
അയ്യപ്പനും കോശിയും എന്ന സിനിമ പോലെതന്നെ ചിത്രത്തിലെ പാട്ടുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ നഞ്ചിയമ്മയുടെ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന പാട്ട് മൂന്ന് കോടി ആളുകളാണ് യൂട്യൂബിൽ കണ്ടത്. റെക്കോർഡ് നേട്ടം സ്വന്തമാക്കിയ വിവരം പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
 
പൃഥ്വിയുടെ അടുത്ത സുഹൃത്തും ഈ സിനിമയുടെ സംവിധായകനുമായ സച്ചിയെ ഓർമ്മിച്ചു കൊണ്ടാണ് താരത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ്. പ്രിയ സച്ചി, നിങ്ങളുടെ സൃഷ്ടി എക്കാലവും ഓർമ്മിക്കപ്പെടും - പൃഥ്വിരാജ് പങ്കുവെച്ച ചിത്രത്തിൽ പറയുന്നു. 
 
ജെയ്ക്സ് ബിജോയ് ആണ് ഈ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത്. അട്ടപ്പാടി ഊരിലെ നഞ്ചിയമ്മയെ നാലാൾ അറിയുന്ന ആൾ ആക്കി മാറ്റിയത് സച്ചി സാറാണെന്ന് നഞ്ചിയമ്മ  പറഞ്ഞിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍