Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

പൃഥ്വിയുടെ ‘കടുവ’യാണോ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ ?, വിലക്കുമായി കോടതി !

കടുവ

ജോര്‍ജി സാം

, വെള്ളി, 3 ജൂലൈ 2020 (20:25 IST)
സുരേഷ് ഗോപിയുടെ ഇരുനൂറ്റമ്പതാം ചിത്രത്തിന് കോടതിയുടെ വിലക്ക്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം നല്‍കിയ ഹര്‍ജിയിന്‍‌മേലാണ് നടപടി. ‘കടുവ’യിലെ നായക കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ പേരുള്‍പ്പടെ സുരേഷ് ഗോപി ചിത്രത്തില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ജിനു ഏബ്രഹാം കോടതിയെ സമീപിച്ചത്.
 
മാത്രമല്ല, കടുവയുടെ ആദ്യലുക്ക് പോസ്റ്ററിന് സമാനമായ പോസ്റ്ററാണ് മാത്യു തോമസ് സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രത്തിനും. ‘കടുവ’യില്‍ പൃഥ്വി പൊലീസ് ജീപ്പിന്‍റെ ബോണറ്റിലാണ് ഇരിക്കുന്നതെങ്കില്‍ സുരേഷ് ഗോപി അത് ബെന്‍സിന്‍റെ മുകളിലാണെന്ന് മാത്രം. ജിനു ഏബ്രഹാമിന്‍റെ സംവിധാന സഹായി ആയിരുന്നു മാത്യു തോമസ്.
 
കടുവയിലെ കഥാപാത്രങ്ങളുടെ പേരും എല്ലാ സീനുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതാണെന്നും സുരേഷ് ഗോപി ചിത്രത്തില്‍ പകര്‍പ്പവകാശലംഘനം നടന്നതായി സംശയമുണ്ടെന്നും ജിനു ഏബ്രഹാം കോടതിയില്‍ ബോധിപ്പിച്ചു. അത്തരം പകര്‍പ്പവകാശലംഘനങ്ങള്‍ ഇല്ല എങ്കില്‍ സുരേഷ് ഗോപി ചിത്രത്തിന് മുന്നോട്ടുപോകുന്നതില്‍ തടസമില്ലെന്നും ജിനു ഏബ്രഹാം പറയുന്നു.
 
എന്തായാലും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രത്തിന്‍റെ പ്രചരണവും ഷൂട്ടിംഗുമടക്കം എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാമറാമാന്റെ മൂഡ് പോയി, 30 ദിവസത്തെ എന്‍റെ ഡേറ്റ് അവര്‍ 3 ദിവസത്തേക്ക് ചുരുക്കി, അടുത്ത സിനിമയിൽ ചാൻസും പോയി: നിർമ്മൽ പാലാഴി