'ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കേണ്ട' - സുരേഷ് ഗോപി ചിത്രം കാവലിൻറെ ടീസർ

കെ ആര്‍ അനൂപ്

വെള്ളി, 26 ജൂണ്‍ 2020 (11:27 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം കാവലിൻറെ ടീസർ പുറത്തുവന്നു. സുരേഷ് ഗോപിയുടെ പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ ടീസർ പുറത്ത് വിട്ടത്. വർഷങ്ങൾക്കിപ്പുറം ആക്ഷനും തീപ്പൊരി ഡയലോഗുകളുമായി എത്തുന്ന സുരേഷ് ഗോപി ചിത്രത്തിലെ വെല്ലുന്ന പ്രതീക്ഷകളാണ്  കാവല്‍ ടീസർ ആരാധകർക്കായി നൽകുന്നത്.
 
‘ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കേണ്ട' എന്ന് തുടങ്ങുന്ന സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്. തോക്കെടുത്ത് നിൽക്കുന്ന സുരേഷ് ഗോപിയാണ് ടീസറിന്‍റെ ഹൈലൈറ്റ്.
 
നേരത്തെ ചിത്രത്തിലെ സ്റ്റില്ലുകൾ പുറത്ത് വന്നിരുന്നു. കസബ സംവിധാനം ചെയ്ത നിതിൻ രണ്‍ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ  ആക്ഷൻ വേഷത്തിൽ കാണുവാൻ  ആരാധകരും കാത്തിരിക്കുകയാണ്. ജോബി ജോർജ്ജ് ആണ് സിനിമ നിർമ്മിക്കുന്നത്. തമ്പാൻ എന്ന കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍